ബാബു നമ്പൂടിടിയോട് വീട്ടിനകത്ത് ഇരിക്കാന്‍ പറഞ്ഞ് കരിക്കിന്റെ പുതിയ വീഡിയോ

കേരളത്തിലെ ഏറ്റവും മികച്ച വെബ്‌സിരീസുകളിലൊന്നായ കരിക്കിന്റെ ഏറ്റവും പുതിയ വീഡിയോ പുറത്തിറങ്ങി. കൊറോണക്കാലത്ത് 21 ദിവസം ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ലളിതമായി കൃത്യമായി കരിക്ക് ടീം പറഞ്ഞുതരുന്നു.
ബംഗാളി തൊഴിലാളിയായ ബാബുവിന് കൊറോണയെക്കുറിച്ചുള്ള വിവരങ്ങള്‍ മുതലാളി പറഞ്ഞുകൊടുക്കുന്ന തരത്തിലുള്ള വീഡിയോയാണിത്. അനു കെ അനിയന്‍ ബാബുവായും അര്‍ജുന്‍ മുതലാളിയായും വേഷമിട്ടിരക്കുന്നു. 21 ദിവസം വീടിന് പുറത്തിറങ്ങരുതെന്നും അവശ്യസാധനങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കണമെന്നുമെല്ലാം വീഡിയോയില്‍ പറയുന്നു. ഇന്ത്യ മുഴുവന്‍ ലോക്ക് ഡൗണിലായപ്പോള്‍ കരിക്ക് ടീമും വര്‍ക്ക് ഫ്രം ഹോമായാണ് ഈ വീഡിയോയും ഒരുക്കിയിരിക്കുന്നത്.
Content Highlights: Babu & Mothalali Phone call Akathu Keri Mothalali Karikku
Content Highlights: