ബി 32 മുതൽ 44 വരെ; കെ.എസ്‌.എഫ്.ഡി.സി.യുടെ നാലാമത്തെ വനിതാ സിനിമയ്ക്ക് തുടക്കം

കെ.എസ്.എഫ്.ഡി.സി. നിർമിക്കുന്ന ബി32 മുതൽ 44 വരെയെന്ന സിനിമയുടെ സ്വിച്ചോൺ കർമം നടിയും സംവിധായികയും വസ്ത്രാലങ്കാര ഡിസൈനറുമായ കുക്കു പരമേശ്വരൻ നിർവഹിക്കുന്നു. സംവിധായിക ശ്രുതി ശരണ്യം, നടി രമ്യ നമ്പീശൻ തുടങ്ങിയവർ സമീപം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

കൊച്ചി: 'വനിതകൾ സംവിധാനം ചെയ്ത ചിത്രം' പദ്ധതി പ്രകാരമുള്ള നാലാമത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വനിതാ സംവിധായകരെ വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി ആവിഷ്‌കരിച്ചത്. ചലച്ചിത്ര വികസന കോർപ്പറേഷനാണ് (കെ.എസ്.എഫ്.ഡി.സി.) ചിത്രങ്ങൾ നിർമിക്കുന്നത്.

പുതുമുഖ സംവിധായികയായ ശ്രുതി ശരണ്യത്തിന്റെ 'ബി32 മുതൽ 44 വരെ'യെന്ന സിനിമയിലെ ആറു പ്രധാന കഥാപാത്രങ്ങൾ സ്ത്രീകളാണ്. കൂടാതെ ചിത്രീകരണ സംഘത്തിലെ ഭൂരിഭാഗം പേരും സ്ത്രീകൾ തന്നെ. വിവിധ മേഖലകളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്ര മേഖലയിൽ 'വനിതകൾ സംവിധാനം ചെയ്ത ചിത്രം' പദ്ധതി സർക്കാർ വിഭാവനം ചെയ്തത്. 

നടിയും സംവിധായികയും വസ്ത്രാലങ്കാര ഡിസൈനറുമായ കുക്കു പരമേശ്വരൻ സിനിമയുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സംവിധായിക ശ്രുതി, അഭിനേത്രി രമ്യ നമ്പീശൻ എന്നിവർ ചേർന്ന് ക്ലാപ്പ് അടിച്ചു.

Content Highlights: KSFDC, B 32 muthal 44 Vare movie, Women Directors Malayalam Movie