'ഒരു പക്കാ നാടന്‍ പ്രേമത്തി'ലെ ഗാനങ്ങള്‍ പുറത്തിറക്കി

നവാഗതനായ നെടുത്താന്നി സംവിധാനം ചെയ്യുന്ന ''ഒരു പക്കാ നാടന്‍ പ്രേമ''ത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ ഓഡിയോ സീഡിയുടെ പകര്‍പ്പ്, ചിത്രത്തിന്റെ സംഗീത സംവിധായകന്‍ മോഹന്‍ സിത്താര നിര്‍മാതാവ് സജാദ്. എം ന് കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കൈതപ്രം, കെ. ജയകുമാര്‍ ഐ.എ.എസ്, വിനു കൃഷ്ണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് ഗാനങ്ങളെഴുതിയിരിക്കുന്നത്. കെ.ജെ. യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധു പ്രതാപ്, അഫ്‌സല്‍, അന്‍വര്‍ സാദത്ത്, ജോത്സ്‌ന, ശിഖാ പ്രഭാകര്‍ എന്നിവരാണ് ഗായകര്‍.
ഭഗവത് മാനുവല്‍, വിനുമോഹന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മധുപാല്‍, ശ്രീജു അരവിന്ദ്, ഹരിത, വിദ്യാവിനുമോഹന്‍, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, ടോംജേക്കബ്, വി.പി. രാമചന്ദ്രന്‍, സോളമന്‍ ചങ്ങനാശ്ശേരി, കുളപ്പുള്ളിലീല, സിന്ധു മനുവര്‍മ്മ, വര്‍ക്കല ഹരിദാസ്, ഷീലാശ്രീ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മില്ലേനിയം ഓഡിയോസാണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. പി.ആര്‍.ഓ: അജയ് തുണ്ടത്തില്‍.
Content Highlights: Audio Release, Oru Pakka Nadan Premam, New Malayalam Movie, Malayalam Movie News Updates
Content Highlights: