ബ്രാൻഡ് ഗാനങ്ങൾക്ക് ജീവൻ നൽകിയ സ്വരം; പരസ്യലോകത്തെ ആശാ ഭോസ്‌ലേ

ആശാ ഭോസ്‌ലേ എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പതിനായിരക്കണക്കിന് ചലച്ചിത്ര ഗാനങ്ങളാണ്. എന്നാൽ, ഇന്ത്യയുടെ പരസ്യരംഗത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കുന്നതിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്. കേവലം ബ്രാൻഡ് സന്ദേശങ്ങൾ എന്നതിലുപരി, പരസ്യങ്ങളെ സംഗീത സാന്ദ്രമായ അനുഭവങ്ങളാക്കി മാറ്റാൻ ആശാ ഭോസ്‌ലേയ്ക്ക് സാധിച്ചു.
ഇന്ത്യൻ പരസ്യരംഗത്തെ സുവർണ്ണ കാലഘട്ടത്തിൽ ഹിന്ദുസ്ഥാൻ ലിവറിന് വേണ്ടി അവർ ആലപിച്ച പരസ്യഗാനങ്ങൾ ഇന്നും ശ്രദ്ധേയമാണ്.
ക്ലാസിക് ജിംഗിൾ: ഹിമാലയ ബൊക്കെ ടോയ്‌ലറ്റ് സോപ്പിനും ടാൽകം പൗഡറിനും വേണ്ടിയുള്ള ‘ഫൂൽ കെ സമ്മാൻ ഹേ’ എന്ന ഗാനം.
ജനപ്രിയ കവി ജാൻ നിസാർ അക്തർ വരികളെഴുതി, പ്രശസ്ത സംഗീത സംവിധായകൻ രവി ഈണം നൽകിയ ഈ ഗാനം വലിയ ജനപ്രീതി നേടിയിരുന്നു.
2002-ൽ രസീല റോസാന ഉത്സവ് എന്ന ക്യാമ്പയിനിലൂടെ അവർ പരസ്യരംഗത്തേക്ക് വീണ്ടും ചുവടുവെച്ചു. രസ്നയെ ഒരു വീട്ടിലെ എല്ലാവർക്കും പ്രിയങ്കരമായ ബ്രാൻഡായി ഉറപ്പിക്കുന്നതിൽ ആശ ബോസ്ലെയുടെ പരിചിതമായ ശബ്ദം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇന്ത്യൻ പരസ്യരംഗത്ത് സവിശേഷമായ ശൈലി രൂപപ്പെടുത്തിയെടുക്കുന്നതിൽ ആശാ ഭോസ്‌ലേ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബ്രാൻഡുകൾ തങ്ങളുടെ സവിശേഷമായ ശബ്ദ അടയാളം തേടിയിരുന്ന കാലഘട്ടത്തിൽ, ആശയുടെ വേറിട്ട സ്വരം ആ പരസ്യങ്ങൾക്ക് വലിയ തോതിലുള്ള സ്വീകാര്യതയും മൂല്യവും നൽകി. ദീർഘമായ ചലച്ചിത്ര ഗാനങ്ങളിൽ നിന്ന് മാറി, സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള പരസ്യങ്ങളിൽ ബ്രാൻഡിന്റെ കഥയും വികാരവും കൃത്യമായി എത്തിക്കാൻ അവരുടെ ആലാപന വൈവിധ്യത്തിന് സാധിച്ചു. 1970-കൾ മുതൽ 2000-ന്റെ തുടക്കം വരെ ആശാ ഭോസ്‌ലേയുടെ ശബ്ദമില്ലാത്ത പരസ്യങ്ങൾ തന്നെ കുറവായിരുന്നു.
Content Highlights: Evolution of Asha Bhosle from playback singer to advertising icon., Analysis of her role in shaping brand identity through melodic jingles