അരുണ്‍ ഗോപി - ദിലീപ് ചിത്രം ആരംഭിച്ചു; തമന്നയും ഡിനോ മോറിയയും വേഷമിടുന്നു

സിനിമയുടെ ലൊക്കേഷനില്‍ നിന്നും
സിനിമയുടെ ലൊക്കേഷനില്‍ നിന്നും

രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഇരുപത്തിയെട്ട് ബുധനാഴ്ച്ച കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സില്‍ ആരംഭിച്ചു. ആദ്യ ഷോട്ടില്‍ ദിലീപ് അഭിനയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. തമന്നയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ഡിനോ മോറിയയും ചിത്രത്തില്‍ വേഷമിടുന്നു. ബോളിവുഡ്ഡിലെ അഞ്ചു അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാകുമെന്ന് സംവിധായകന്‍ പറഞ്ഞു. 

ലെനയും നിരവധി ബാലികമാരും പങ്കെടുത്ത രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്. അജിത് വിനായകാ ഫിലിംസിന്റെ ബാനറില്‍ വിനായകാ അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി ദുരുഹതകള്‍ ഒരുക്കി ജേര്‍ണി ക്രൈം ത്രില്ലര്‍ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.ഉദയ്കൃഷ്ണയുടേതാണു തിരക്കഥ.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം -സാം .സി .എസ്, ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - സുഭാഷ് കരുണ്‍. മേക്കപ്പ് - രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യം -ഡിസൈന്‍ -പ്രവീണ്‍ വര്‍മ്മ. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - പ്രകാശ്.ആര്‍.നായര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -രതീഷ് പാലോട്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - ഷിഹാബ് വെണ്ണല, ആന്റെ ണി കുട്ടമ്പുഴ. കൊച്ചി, യു.പി, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്.
വാഴൂര്‍ ജോസ്. ഫോട്ടോ - രാംദാസ് മാത്തൂര്‍

Content Highlights: Arun Gopy Dileep movie begins Tamannaah bhatia dino morea to act in Film