സിനിമയ്ക്കൊപ്പം നൃത്തവും, പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ കുച്ചിപ്പുടി അവതരിപ്പിച്ച് നടി ആർഷ

#മൂവി ഡെസ്ക്
പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ കുച്ചിപ്പുടി അവതരിപ്പിക്കുന്ന നടി ആർഷ | ഫോട്ടോ: അറേഞ്ച്ഡ്
പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ കുച്ചിപ്പുടി അവതരിപ്പിക്കുന്ന നടി ആർഷ | ഫോട്ടോ: അറേഞ്ച്ഡ്

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ കുച്ചിപ്പുടി അവതരിപ്പിച്ച് ചലച്ചിത്രതാരം ആർഷാ ചാന്ദിനി ബൈജു. തിങ്കളാഴ്ച ക്ഷേത്രത്തിൽ നടന്ന ദേശീയ നൃത്ത സംഗീതോത്സവത്തിലാണ് ആർഷ കുച്ചിപ്പുടി അവതരിപ്പിച്ചത്.

പുഷ്പാഞ്ജലി, തരംഗം, സ്വാതി തിരുനാൾ കൃതി ശങ്കരശ്രീഗിരി, നവരസ വർണം അംഗയർക്കണ്ണി തുടങ്ങിയ ഇനങ്ങളാണ് ആർഷ അവതരിപ്പിച്ചത്. ആർ.എൽ.വി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നൃത്താവതരണം.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആർഷ തുടരും, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, മധുര മനോഹര മോഹം, ബോസ് ആൻഡ് കോ, പ്ലൂട്ടോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ജയസൂര്യ നായകനാകുന്ന മായൻ ആണ് ആർഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.

സിനിമയും ശാസ്ത്രീയ നൃത്തവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനുള്ള ആർഷയുടെ ശ്രമങ്ങൾ കലാരംഗത്ത് പുതിയ ശ്രദ്ധ നേടുകയാണ്. അഭിനയത്തോടൊപ്പം തന്റെ നൃത്തപാരമ്പര്യത്തെയും ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ആർഷയുടെ തീരുമാനം.

Content Highlights: Actress Arsha Chandini Baiju, known for her roles in films like Mukundan Unni Associates and Madhura Manohara Moham, showcased her classical dance prowess by performing Kuchipudi at the Panachikkad Dakshina Mookambika Saraswathi Temple during the national dance and music festival.