അര്‍ജുന്‍ അശോകനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ഖജുരാഹോ ഡ്രീംസ്; പുതിയ പോസ്റ്റര്‍ പുറത്ത്

അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി, ധ്രുവന്‍ എന്നിവരൊന്നിക്കുന്ന റോഡ് മൂവിയാണ് ഖജുരാഹോ ഡ്രീംസ്. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
സെക്കന്‍ഡ് ലുക്ക് പോസ്റ്ററില്‍ റൈഡറായി അതിഥി രവിയെയും കാണാം. യാത്രക്കാരൊങ്ങി നില്‍ക്കുന്ന കൂട്ടുകാരുടെ സംഘമാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററിന്റെ ഹൈലൈറ്റ്. നവാഗതനായ മനോജ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ഖജുരാഹോ ഡ്രീംസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്.
സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സുപ്പര്‍ ഹിറ്റ് ഗാനങ്ങളിലുടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം രാജ് അര്‍ജുന്‍, ജോണി ആന്റണി, ചന്തുനാഥ്, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സര്‍വ്വാര്‍, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഹരിനാരായണന്റേതാണ് വരികള്‍. കലാസംവിധാനം -മോഹന്‍ ദാസ്, മേക്കപ്പ് - കോസ്റ്റ്യൂം ഡിസൈന്‍ - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദുഷ, പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പിടി.
Content Highlights: arjun asokan sreenath bhasi in khajuraho dreams second look poster released