'നാമൊരുപോലെ നദി പോലെ'; ഖജുരാഹോ ഡ്രീംസിലെ വീഡിയോ ഗാനം പുറത്തിറങ്ങി

വീഡിയോയിൽ നിന്നും | PHOTO : SCREEN GRAB
വീഡിയോയിൽ നിന്നും | PHOTO : SCREEN GRAB

മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഖജുരാഹോ ഡ്രീംസ്' എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ് പുറത്തിറങ്ങി. ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

'നാമൊരുപോലെ നദി പോലെ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണൻ രചിച്ച് ഗോപി സുന്ദർ ഈണമിട്ട് വിനീത് ശ്രീനിവാസൻ പാടിയ ​ഗാനം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞു.

ഒരു ട്രാവൽ മൂഡിലുള്ള ഗാനമാണ് ഇത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരുടെ യാത്രയാണ് ​ഗാനത്തിലുള്ളത്. കുറച്ച് ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ കെട്ടുറപ്പും, ദേശത്തിൻ്റെ പ്രകൃതിയുടെ വർണ്ണനയുമാണ് ഈ ഗാനത്തിൻ്റെ പശ്ചാത്തലം.

കേരളത്തിൽ നിന്നും യു.പി.യിലെ ക്ഷേത്ര നഗരമായ ഖജുരാഹോയിലേക്ക് ഒരു സംഘത്തിൻ്റെ യാത്രയും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളും രസകരമായും ത്രില്ലിങ്ങായും അവതരിപ്പിക്കുന്ന ചിത്രമാണ് 'ഖജുരാഹോ ഡ്രീംസ്'. ജോണി ആൻ്റണി, സോഹൻ സീനുലാൽ, സാദിഖ്, അശോക്, വർഷ വിശ്വനാഥ്, നസീർ ഖാൻ, നേഹാ സക്സേന എന്നിവരും ചിത്രത്തിലുണ്ട്. സേതുവിന്റേതാണ് തിരക്കഥ.

ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിങ് - ലിജോ പോൾ, കലാസംവിധാനം - മോഹൻദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ,
പ്രൊഡക്ഷൻ കൺട്രോളർ - സിൻജോ ഒറ്റത്തെക്കൽ, പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ആശിർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ -വാഴൂർ ജോസ്.

Content Highlights: arjun asokan sreenath bhasi in khajuraho dreams new video song released