തമിഴ്നാട്ടിൽ വീണ്ടും സിനിമാ നിയമനം; സുപ്രധാന പദവിയിൽ ‘ബിഗിൽ’, ‘ഗോട്ട്’ നിർമാണക്കമ്പനി സി.ഇ.ഒ

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റികളെ നിയമിക്കുന്നതിനുള്ള സംസ്ഥാനതല സമിതിയിൽ നിർമാതാവ് അർച്ചന കൽപാത്തിയെ അംഗമായി നിയമിച്ച് വിജയ് സർക്കാർ. ഹിന്ദു ധർമസ്ഥാപന വകുപ്പിന് കീഴിൽ 10 ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങളിലേക്ക് ട്രസ്റ്റികളെ തിരഞ്ഞെടുക്കുന്നതിനാണ് സമിതി. മൈലം ബൊമ്മപുരം അധീനത്തിലെ ശിവജ്ഞാന ബാലയ്യ സ്വാമികളാണ് സമിതിയുടെ ചെയർമാൻ.
വിരമിച്ച ജില്ലാ സെഷൻസ് ജഡ്ജിയാണ് സമിതിയുടെ വൈസ് ചെയർമാൻ. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഉൾപ്പെടെ സമിതിയിൽ അംഗമാണ്. ഏഴ് അംഗങ്ങളാണ് സമിതിയിൽ ഉള്ളത്. ഇതിലാണ് സിനിമാ നിർമാതാവിനെയും അംഗമായി വിജയ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴിലെ നിർമാണ- വിതരണ കമ്പനിയായ എ.ജി.എസ്. എന്റർടെയ്ൻമെന്റിന്റെ സി.ഇ.ഒ. ആണ് അർച്ചന കൽപാത്തി. പ്രമുഖ നിർമാതാക്കളായ കൽപാത്തി സഹോദരന്മാർ സ്ഥാപിച്ചതാണ് എ.ജി.എസ്. എന്റർടെയ്ൻമെന്റ്. ഇവർക്ക് തമിഴ്നാട്ടിൽ ഉടനീളം മൾട്ടിപ്ലെക്സ് ശൃംഖലയുമുണ്ട്.
വിജയ്‌യുടെ 'ബിഗിൽ', 'ഗോട്ട്' എന്നീ ചിത്രങ്ങളുടെ നിർമാണം എ.ജി.എസ്. എന്റർടെയ്ൻമെന്റ് ആയിരുന്നു. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദധാരിയായ അർച്ചന, കമ്പനിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചുവരികയാണ്.
നേരത്തേ, മറ്റൊരു സിനിമാ നിർമാതാവ് വെങ്കട് കെ. നാരായണയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി വിജയ് സർക്കാർ നിയമിച്ചിരുന്നു. വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' നിർമാതാവാണ് വെങ്കട് നാരായണ.
വിജയ്‌യുടെ മുൻ മാനേജറും നിർമാതാവുമായ ജഗദീഷ് പളനിസ്വാമിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിമയിച്ചിരുന്നു. സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയായ ദ റൗട്ടിന്റെ ഉടമകൂടിയാണ് ജഗദീഷ് പളനിസ്വാമി.
Content Highlights: Film producer and AGS Entertainment CEO Archana Kalpathi has been appointed as a member of Tamil Nadu's state-level committee for selecting non-hereditary temple trustees. The seven-member panel, formed under the Hindu Religious and Charitable Endowments (HR&CE) department, manages temples with an annual income exceeding 10 lakh rupees. Chaired by Shivagnana Balaya Swamigal of Mailam Bommapuram Adheenam, the committee also includes a retired District Sessions Judge as Vice Chairman and a retired IAS officer. Archana Kalpathi, who holds a Master's degree in Computer Science, serves as the Creative Producer for hit Vijay films like 'Bigil' and 'The Greatest of All Time' (GOAT). This comes shortly after the government appointed Venkat K. Narayana, producer of Vijay's upcoming movie 'Jana Nayagan', as the special representative in Delhi. യും