നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ പുതുമുഖ താരചിത്രം, 'ആരംഭം ഒരു അൽബാനിയോ കഥ' ഒക്ടോബർ 9 ന്

പുതുമുഖങ്ങളെ അണിനിരത്തി യുവസംവിധായകൻ ശ്രീജിത്ത് എം.നായർ കഥയും സംവിധാനവും നിർവഹിച്ച 'ആരംഭം ഒരു അൽബാനിയോ കഥ' ഒക്ടോബർ 9 ന് റിലീസ് ചെയ്യും. ഹൃദയ സ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കൻ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ്
ഒരുക്കിയിരിക്കുന്നത്. ഏറെ പുതുമയുള്ള പ്രമേയവും അവതരണവുമാണ് ഈ സിനിമ പറയുന്നത്. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ ശ്രീജിത്ത് എം. നായർ വ്യക്തമാക്കി.
അഭിനേതാക്കൾ
നിധിൻ രാജ്, ഫാരിസ് സൽമാൻ, അഗസ്റ്റിജോസ്, വിജേഷ് വെണ്മണൽ, ഷാജു ശങ്കർ, ഗംഗ അയ്യർ, ഇഷാനി കൃഷ്ണൻ, ബോസ്സ് നീലീശ്വരം, അമിത ദിനേശൻ, സമുദ്ര സാജൻ, പാർവതിബിനു, സൂര്യ നാരായണൻ, വിഘ്‌നേഷ് വാസവൻ, രജീഷ് മതുകോത്ത്, ബിബിൻ സേവ്യർ, കാളിയർ ഡോളി, ഗ്രീഷ്മ, അസ്‌ലം, അഞ്ജിത, പ്രിൻസ്, ചിന്നു, കുരിയാക്കോസ്, വിവേകാനന്ദൻ, ബാബു, വിബീഷ്, അക്ഷയ്, അഭിജിത് എം നായർ, ശ്രീജിത്ത്, സരള വലിയകുളങ്ങര, പ്രസന്ന വലിയകുളങ്ങര, മഹാ ദേവൻ, നന്ദകിഷോർ, ദർശ, അഭിരാമി, ജൂനിയർ ആക്ടർ അഷറഫ്.
അണിയറപ്രവർത്തകർ
- ബാനർ - വനശ്രീ ക്രീയേഷൻസ്, ഒ എം.സി. എന്റർടെയിൻ മെന്റസ്
- കഥ, സംവിധാനം -ശ്രീജിത്ത് എം നായർ.
- തിരക്കഥ, സംഭാഷണം - ശ്രീജിത്ത് എം നായർ, രാഗേഷ് ദിപു
- നിർമാണം-കെ.എൻ ബേത്തൂർ, എൽദോ ഔസേപ്പ്
- ക്യാമറ -സജു ആദിത്യ, അമൽ തങ്കച്ചൻ, റോജിത് രവീന്ദ്രൻ.
- എഡിറ്റർ -വിശാഖ് ജെ.എൽ
- ഗാനരചന- സിന്ധു എസ് കുറുപ്പ്, അജിത് കെ. ജോസഫ്, സുനിൽ രാമചന്ദ്രൻ.
- സംഗീതം, പശ്ചാത്തല സംഗീതം- ജയകാർത്തി.
- സൗണ്ട് മിക്സിങ് ആൻഡ് എസ് എഫ് എക്സ് -അനൂപ് വൈറ്റ്ലാൻഡ് സ്റ്റുഡിയോ പയ്യന്നൂർ
- കലാ സംവിധാനം. -അനീഷ് ധ്രുവ്
- ഗ്രാഫിക്സ് -ബിജു സേവിയർ
- വസ്ത്രാലങ്കാരം -സിന്ധു എസ് കുറുപ്പ്
- നൃത്ത സംവിധാനം -അമിത ദിനേശൻ
- സഹ സംവിധായകർ -ഹംസ ബാബ, ഡയാന, സൂര്യ നാരായണൻ, ബിജു കലാലയ
- പി.ആർ.ഒ -പി.ആർ സുമേരൻ
കായംകുളം, ഓച്ചിറ, തെങ്കാശി, കുട്രാലം തുടങ്ങിയ പ്രദേശങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.
Content Highlights: Directed by Sreejith M. Nair and produced under the banners of Vanasree Creations and OMC Entertainments, the upcoming film Aarambham Oru Albanio Katha, featuring a fresh cast and set in the backdrop of North Kerala, is scheduled to hit theaters on October 9.