കോവിഡ് 19; അമ്മ സുഖം പ്രാപിക്കുന്നുവെന്ന് അനുപം ഖേര്‍

നടൻ അനുപം ഖേറിന്റെ അമ്മയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന വാർത്ത വന്നിരുന്നു. ഇപ്പോൾ അമ്മ സുഖമായിരിക്കുന്നുവെന്നും രോഗം കുറയുന്നുണ്ടെന്നും പങ്കുവെക്കുകയാണ് അദ്ദേഹം. അമ്മ ദുലരി ഉത്സാഹഭരിതയായി ക്രിസ്മസ് മരമൊരുക്കുന്ന പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് അനുപം ഖേർ അറിയിച്ചിരിക്കുന്നത്. അമ്മയ്ക്കൊപ്പം തന്റെ കുടുംബാംഗങ്ങളും രോഗമുക്തി നേടി വരികയാണെന്നും നടൻ അറിയിച്ചു.
ഞായറാഴ്ച്ചയാണ് അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും കോവിഡ് 19 സ്ഥിരീകരിച്ച വിവരം നടൻ തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അനുപം ഖേറിന്റെ മാതാവ് ദുലരി, സഹോദരൻ രാജു, സഹോദരന്റെ ഭാര്യ റിമ, അവരുടെ മകൾ വൃന്ദ എന്നിവർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അമ്മയെ മുംബൈ കോകിലബെൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അമിത ക്ഷീണവും ഉറക്കവും കാരണം രക്തപരിശോധന നടത്തിയതായിരുന്നു. അങ്ങനെയാണ് രോഗവിവരം അറിഞ്ഞത്. മറ്റുള്ളവരെല്ലാം സമ്പർക്കവിലക്കിൽ തുടരുകയാണ്.
Content Highlight: anupam kher updates mother health condition covid 19 positive instagram
Content Highlights: