'കുട്ടിക്കാലം മുതലുള്ള സ്വപ്‌നം, ഇവിടെ വരുമ്പോള്‍ കണ്ണുനിറയും'; അനുമോള്‍ കൊല്‍ക്കത്ത യാത്രയില്‍

അനുമോൾ പങ്കുവെച്ച ചിത്രങ്ങൾ | Photo: Facebook/ Anu Mol
അനുമോൾ പങ്കുവെച്ച ചിത്രങ്ങൾ | Photo: Facebook/ Anu Mol

കൊല്‍ക്കത്ത യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുമോള്‍. വൈകാരികമായ കുറിപ്പോടെയാണ് താരം യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. കൊല്‍ക്കത്തയിലെ വിഖ്യാതമായ ഹൗറാ പാലം, പ്രിന്‍സെയ്പ് ഘാട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിന്റെ റീലുകളും ഫോട്ടോകളുമാണ് താരം പങ്കുവെച്ചത്.

'ഹൗറാ പാലം എനിക്കൊരു വികാരമാണ്. സ്‌കൂള്‍ പാഠപുസ്തകത്തില്‍ അവയെക്കുറിച്ച് വായിച്ചതുമുതല്‍ കൊല്‍ക്കത്തയിലെ ഹൗറ പാലവും ഒഡീഷയിലെ കൊണാര്‍ക്ക് ക്ഷേത്രവും കാണുക എന്നത് എന്റെ കുട്ടിക്കാല സ്വപ്‌നമായിരുന്നു. ഇന്ന്, ഓരോ തവണ ഇവിടെ വരുമ്പോഴും എന്റെ കണ്ണുകള്‍ നിറയും', അനുമോള്‍ കുറിച്ചു.

‘ഇതൊരു യാത്രമാത്രമല്ല, ഇതെല്ലാം തനിച്ച് നേടിയെടുത്തതില്‍ എന്റെയുള്ളിലെ ആ സ്‌കൂള്‍ക്കുട്ടി നിശ്ശബ്ദമായി പുഞ്ചിരിക്കുന്ന അനുഭൂതി കൂടിയാണ്. ഓരോ നഗരത്തിനും ഒരു വികാരമുണ്ട്. കൊല്‍ക്കത്ത ബാവുള്‍ സംഗീതംപോലൊണ്- തീവ്ര വിഷാദത്തിനും നിഷ്‌കളങ്ക സന്തോഷത്തിനുമിടയില്‍ ആടിയുലയുന്നത്', അവര്‍ കൂട്ടിച്ചേര്‍ത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

ഹൗറാ പാലത്തില്‍ നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന ചിത്രവും വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു പോസ്റ്റില്‍ പ്രിന്‍സാപ് ഘാട്ടില്‍ മഞ്ഞ ടാക്‌സികള്‍ക്കുമുന്നില്‍ നില്‍ക്കുന്നതിന്റേയും ചായ കുടിക്കുന്നതിന്റേയും ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ചുവപ്പ് സാരിയാണ് താരത്തിന്റെ വേഷം.

മലയാളത്തിലും തമിഴിലും സജീവമായി അഭിനയിക്കുന്ന നടിയാണ് അനുമോള്‍. തമിഴിലിറങ്ങിയ കായല്‍ ആണ് നടിയുടെ ഒടുവിലിറങ്ങിയ ചിത്രം. ഹോട്ട്‌സ്റ്റാര്‍ വെബ് സീരീസ് 'ഹാര്‍ട്ട് ബീറ്റ്' രണ്ടാം സീസണും ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് സീരീസിലെ അഭിനയത്തിന് നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, ജമ്‌നാപ്യാരി, ഞാന്‍ എന്നിവയാണ് നടിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

Content Highlights: Actress Anumol shares emotional journey to Kolkata, fulfilling childhood dream of visiting Howrah Bridge & Prinsep Ghat. Her experience evokes deep emotions, a blend of nostalgia and triumph