റാംപിൽ തിളങ്ങി അൻസിബ ഹസൻ; കല്യാണിക്കൊപ്പം ചുവടുകളുമായി വീണ നന്ദകുമാറും

റാംപിൽ തിളങ്ങി നടി അൻസിബ ഹസൻ. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ഫാഷൻ വീക്ക് ഫാഷൻ ഷോയിലാണ് നടി റാംപിൽ ചടുലചുവടുകളുമായി എത്തിയത്.
പരമ്പരാഗത ശൈലിയും ആധുനികതയും ഒത്തുചേരുന്ന മനോഹരമായ ഇൻഡോ- വെസ്റ്റേൺ കോസ്റ്റ്യൂമിലാണ് അൻസിബ റാംപിൽ പ്രത്യക്ഷപ്പെട്ടത്. ഇളം മഞ്ഞയും ചുവപ്പും കലർന്ന കുർത്തയും സ്‌കർട്ടും ധരിച്ച്, ലളിതമായ ആഭരണങ്ങളണിഞ്ഞ് താരം എത്തിയപ്പോൾ കാണികൾ കൈയടിയോടെ വരവേറ്റു.
നിറഞ്ഞ പുഞ്ചിരിയോടെ താരം കാണികളെ കൈവീശിക്കാണിച്ചു. അൻസിബ റാംപിൽ ചുവടുവെക്കുന്നതുമായ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
നടി വീണ നന്ദകുമാറും ഫാഷൻ ഷോയുടെ ഭാഗമായി. മഞ്ഞ നിറത്തിലുള്ള കഫ്താൻ ശൈലിയിലുള്ള ഫ്രോക്കിലാണ് വീണ റാംപിൽ ചുവടുവെച്ചത്. ലളിതവും അതീവ സുന്ദരവുമായ ലുക്കിൽ താരം വേദിയിലേക്ക് എത്തിയപ്പോൾ കാണികൾ ആവേശത്തോടെയാണ് വരവേറ്റത്.