അനീഷ് അന്‍വര്‍ ഒരുക്കുന്ന 'രാസ്ത ഓണ്‍ ദി വേ'; ആദ്യഘട്ട ചിത്രീകരണം ഒമാനില്‍ പൂര്‍ത്തിയായി

ചടങ്ങില്‍ നിന്നും | photo: special arrangements
ചടങ്ങില്‍ നിന്നും | photo: special arrangements

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന 'രാസ്ത ഓണ്‍ ദി വേ' എന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് ഒമാനില്‍ പൂര്‍ത്തിയായി. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ഗ്രാന്‍ഡ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അലു എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസാണ് ചിത്രം നിര്‍മിക്കുന്നത്.

സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി, ഫഖ്റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഈ ചിത്രത്തിന്റെ ഭാ​ഗമാണ്. ഷാഹുല്‍, ഫായിസ് മടക്കര എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത്. 

മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും തദ്ദേശീയരും ഒരുപോലെ ഒന്നിക്കുന്ന ചിത്രമാണ് 'രാസ്ത ഓണ്‍ ദി വേ'. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. ബി.കെ. ഹരി നാരായണന്‍, വേണു ഗോപാല്‍ ആര്‍., അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകര്‍.

MY NEXT ❤️ RAASTHA ❤️❤️❤️❤️.. need ur all support 🙏🙏😍😍

Posted by Aneesh Anwar on Wednesday, March 15, 2023

എഡിറ്റിങ് -അഫ്തര്‍ അന്‍വര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റില്‍സ് -പ്രേം ലാല്‍ പട്ടാഴി, കോസ്റ്റ്യൂംസ് -ഷൈബി ജോസഫ്, ആര്‍ട്ട് -വേണു തോപ്പില്‍, പ്രൊജക്റ്റ് ഡിസൈനര്‍ -സുധാ ഷാ, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ -രാഹുല്‍ ആര്‍. ചേരാല്‍,പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്. മസ്‌കറ്റിലും ബിദിയയിലുമായി ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ അടുത്ത ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിക്കും. മലയാളത്തിന് പുറമെ അറബിയിലും അവതരിപ്പിക്കുന്ന ചിത്രം വൈകാതെ വേള്‍ഡ് വൈല്‍ഡ് റിലീസ് ചെയ്യും.

Content Highlights: aneesh anwar movie rastha on the way first schedule completed in oman