അനീഷ് അൻവർ സംവിധാനം ചെയ്യുന്ന 'രാസ്ത'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

മോഷൻ പോസ്റ്ററിൽ നിന്നും | PHOTO: SPECIAL ARRANGEMENTS
മോഷൻ പോസ്റ്ററിൽ നിന്നും | PHOTO: SPECIAL ARRANGEMENTS

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'രാസ്ത'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റു ചലച്ചിത്രങ്ങൾ.

അലു എന്റർടെയിൻമെന്റ് അവതരിപ്പിക്കുന്ന 'രാസ്ത'യുടെ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പ്രേക്ഷക പ്രശംസ നേടിയിരുന്നു. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.

ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന 'രാസ്ത'യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയുടേതാണ് സംഗീതം.

ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് അഫ്തർ അൻവർ ആണ്. പ്രൊജക്റ്റ് ഡിസൈൻ -സുധാ ഷാ, കലാസംവിധാനം - വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവരുടെ ഗാനങ്ങളും 'രാസ്ത'യിലുണ്ട്. 

ഛായാഗ്രഹണം -പ്രേംലാൽ പട്ടാഴി, മേക്കപ്പ് -രാജേഷ് നെന്മാറ, ശബ്ദരൂപകല്പന -എ.ബി. ജുബ്, കളറിസ്റ്റ് -ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ -ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ് -ഫോക്‌സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം -ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് -രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ -രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ -ഹോച്ചിമിൻ കെ.സി, പി.ആർ.ഒ. - എ.എസ്. ദിനേശ്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ -സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ), ഡിസൈൻ -കോളിൻസ് ലിയോഫിൽ. 

Content Highlights: aneesh anwar movie rastha motion poster released