ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിലേക്ക്, 'ഗൂഗിൾ കുട്ടപ്പ'നിൽ അച്ഛൻ കഥാപാത്രമായി രവികുമാർ

Android Kunjappan, KS Ravikumar
Android Kunjappan, KS Ravikumar

സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 തമിഴിലേക്ക്.

​ഗൂ​ഗിൾ കുട്ടപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേർന്നാണ്. സംവിധായകനും നടനുമായ കെ.എസ് രവികുമാറാണ് മലയാളത്തിൽ സുരാജ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. രവികുമാറിന്റെ അസിസ്റ്റന്റുകളായി പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ച ശബരിയുടെയും ശരവണന്റെയും ആദ്യ സംവിധാന സംരംഭമാണിത്. രവികുമാർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ബി​ഗ് ബോസ് താരങ്ങളായ തർഷാനും ലോസ്ലിയയുമാണ് ചിത്രത്തലെ മറ്റ് താരങ്ങൾ. മലയാളത്തിൽ സൗബിൻ അവതരിപ്പിച്ച മകൻ കഥാപാത്രത്തെയാണ്തർഷാൻ തമിഴിൽ അവതരിപ്പിക്കുന്നത്. യോ​ഗി ബാബുവും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്.

​ഗിബ്രാൻ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ഫെബ്രുവരി പതിനഞ്ചിന് ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകൾ തെങ്കാശി, കുട്രാലം എന്നിവിടങ്ങളിലാണ്. വിദേശത്തും സിനിമ ചിത്രീകരിക്കുന്നുണ്ട്.

മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ നിർമിച്ചത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാർവതി, സൂരജ് എന്നിവരും വേഷമിട്ടു. കെന്റി സിർദോ എന്ന അരുണാചൽ സ്വദേശിനിയാണ് ചിത്രത്തിൽ നായികയായെത്തിയത്.

Content Highlights : Android Kunjappan Tamil Remake Google Kuttappan Starring KS Ravikumar Tarshan Losliya

Content Highlights: