ഏലിയൻ അഥവാ 'അളിയൻ'; 'ആൻഡ്രോയ്‍ഡ് കുഞ്ഞപ്പന്' രണ്ടാംഭാഗം വരുന്നു

Movie Posters
Movie Posters

റോബോട്ടും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായെത്തി പ്രേക്ഷകരെെ ആകർഷിച്ച ചിത്രമായിരുന്നു 'ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വെർഷൻ 5.25'. സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ, സൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു.

നിർമ്മാതാവ് സന്തോഷ് ടി കുരുവിളയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 'Alien അളിയൻ' എന്നാണ് ചിത്രത്തിൻറെ പേരായി അനൗൺസ്‍മെൻറ് പോസ്റ്ററിൽ ഉള്ളത്. ആദ്യഭാഗം ഒരുക്കിയ രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ തന്നെയാണ് സംവിധാനം. നിർമ്മാണം എസ്‍ടികെ ഫ്രെയിംസിൻറെ ബാനറിൽ സന്തോഷ് ടി കുരുവിള.

രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്നു ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ. 2019ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Content Highlights : Android Kunjappan Movie Second Part Alien Ratheesh Balakrishna Poduval Santhosh Kuruvila

Content Highlights: