സ്വന്തം മുത്തശ്ശിയുടെ ലുക്ക് 'കോപ്പിയടിച്ച്' ആൻഡ്രിയ

ആൻഡ്രിയയെ കേന്ദ്രകഥാപാത്രമാക്കി മിഷ്കിൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം പിസാസ് 2 ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു ആംഗ്ലോ ഇന്ത്യൻ കഥാപാത്രത്തെയാണ് ആൻഡ്രിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആൻഡ്രിയയുടെ ലുക്കിന് പ്രചോദനമായത് സ്വന്തം മുത്തശ്ശിയും. ആരക്കോണത്തുള്ള ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്.
ഹീതർ എന്നാണ് ആൻഡ്രിയയുടെ മുത്തശ്ശിയുടെ പേര്. ആൻഡ്രിയയുടെ അമ്മയുടെ അമ്മയാണ് അവർ. മിഷ്കിൻ പിസാസ് 2-വിന്റെ കഥ പറഞ്ഞപ്പോൾ ആൻഡ്രിയ തന്റെ പൂർവികരുടെ ചിത്രങ്ങൾ എടുത്തു നോക്കി. അതിൽനിന്ന് ഏതാനും ചിത്രങ്ങൾ മിഷ്കിന് അയച്ചു കൊടുത്തു. അതിൽനിന്നാണ് മുത്തശ്ശിയുടെ ചിത്രം മിഷ്കിൻ തിരഞ്ഞെടുത്തത്. ആൻഡ്രിയുടെ കഥാപാത്രത്തിന് വേണ്ടി ആ ചിത്രത്തെ മിഷ്കിൻ പുനരാവിഷ്കരിക്കുകയായിരുന്നു.
2014-ൽ പുറത്തിറങ്ങിയ പിസാസിന്റെ രണ്ടാം ഭാഗമാണ് പിസാസ് 2. നാഗ, പ്രയാഗ മാർട്ടിൻ, രാധാ രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Content Highlights: