ചോരയ്ക്ക് ചോര പകയ്ക്ക് പക! മലയാളത്തിലേക്ക് ആര്യയുടെ ഗംഭീര മടങ്ങിവരവ്; അനന്തൻ കാട് ജൂൺ 25ന്

പ്രേക്ഷക - നിരൂപക ശ്രദ്ധനേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തൻ കാട്' എന്ന ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ട്രെയിലർ പുറത്ത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗും പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ട്രെയിലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകുന്നത്. ജൂൺ 25-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അനന്തപുരിയുടെ ഒരുകാലത്തെ ചരിത്രം കൂടി ദൃശ്യവത്കരിക്കുന്ന ചിത്രമായിരിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.
വൻവിജയമായി മാറിയ 'മാർക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്.വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി.അജനീഷ് ലോക്‌നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. തീർച്ചയായും തിയേറ്റർ കാഴ്ച അർഹിക്കുന്നൊരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ള അപ്‌ഡേറ്റുകൾ നൽകുന്ന സൂചന.
ഇന്ദ്രൻസ്, മുരളി ഗോപി, പുഷ്പ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.
ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്‌നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ.ശക്തി ശരവണൻ, വിഎഫ്എക്‌സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു.പി.സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം.ടി, ഫിനാൻസ് കൺട്രോളർ: എം.എസ്.അരുൺ, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‌ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റർടെയ്ൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്‌നർ: ഡ്രീം ബിഗ് ഫിലിംസ്. അഡ്വർടൈസിങ് & മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്
Content Highlights: Arya makes a powerful comeback in a bilingual Malayalam-Tamil project., Scripted by Murali Gopy and directed by G.N. Krishnakumar., Features music by Kantara fame B. Ajaneesh Loknath., Global theatrical release confirmed for June 25., Stellar ensemble cast including Indrans, Nikhila Vimal, and Dev Mohan.