മുന്‍ കാമുകന്മാര്‍ ഇത് കാണൂവെന്ന് അമല, കായല്‍ നടുവില്‍ സര്‍പ്രൈസ് ആനിവേഴ്സറി പാര്‍ട്ടി

വിവാഹവാര്‍ഷികത്തിന്റെ സന്തോഷങ്ങളില്‍ നടി അമല പോള്‍. കുമരകത്തെ കായലിന് നടുവില്‍ ഒരുക്കിയ സര്‍പ്രൈസ് ആഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഹൃദ്യമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
'എന്റെ അമേസിങ് ഭര്‍ത്താവിന് വിവാഹവാര്‍ഷികാശംസകള്‍. കുമരകത്തൊരുക്കിയ ഒരിക്കലും മറക്കാനാവാത്ത സര്‍പ്രൈസ് ആഘോഷം എന്നെ ഓര്‍മിപ്പിക്കുന്നത് എല്ലാദിവസവും പ്രണയം കാത്തുസൂക്ഷിക്കുന്ന ഒരാളെ കിട്ടിയതില്‍ ഞാന്‍ എത്രത്തോളം ഭാഗ്യവതിയാണെന്നതാണ്. ആദ്യമായി പ്രണയാഭ്യര്‍ഥന നടത്തിയത് മുതല്‍ എനിക്ക് കിട്ടിയ എല്ലാ കുഞ്ഞുകുഞ്ഞു സര്‍പ്രൈസുകളും വ്യക്തമാക്കുന്നത് ഈ പ്രണയത്തില്‍ നിങ്ങള്‍ എത്രത്തോളം ആത്മാര്‍ഥത നിറഞ്ഞ പരിശ്രമം നടത്തുന്നുവെന്നാണ്. ഇത് സാഹസികതയുടെയും സ്‌നേഹത്തിന്റെയും ചിരിയുടെയും ഒരു ജീവിതകാലം എങ്ങനെയായിരിക്കണമെന്ന് എന്റെ എല്ലാ മുന്‍കാമുകന്മാരും കാണുക' - എന്നാണ് അമല കുറിച്ചത്.
2023 നവംബര്‍ 30നായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ഇരുവര്‍ക്കും അടുത്തിടെയാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2014ലാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യെ ആണ് അമല വിവാഹം ചെയ്തത്. 2017ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വര്‍ഷം അമലയുടേതായി തിയറ്ററുകളിലെത്തിയ സിനിമ.
Content Highlights: amala paul wedding anniversary celebration at kumarakom