പോസ്റ്റ്മോർട്ടം ടേബിളിൽ മൃതദേഹം, അരികെയിരുന്ന് ഭക്ഷണം കഴിക്കുന്ന അമല; ഉദ്വേഗം നിറച്ച് 'കഡാവർ'

അമല പോൾ നായികയായെത്തുന്ന പുതിയ ചിത്രം കഡാവറിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ഉദ്വേഗം നിറഞ്ഞ പോസ്റ്ററിൽ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന മൃതദേഹത്തിനരികെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമലയുടെ കഥാപാത്രത്തെയാണ് കാണാനാവുക. ഫോറൻസിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറായ പോലീസ് സർജനായാണ് അമലയെത്തുന്നത്.
അമല തന്നെയാണ് ചിത്രം നിർമിക്കുന്നത്. അമല പോൾ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമാണ് കഡാവർ.
"12 വർഷവും 144 മാസവും 4380 ദിവസവുമായി ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ ഇൻഡസ്ട്രിയിലുണ്ട്. അമല പോളിനെ - അമല പോൾ ആക്കിയ എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എനിക്കിപ്പോൾ ചിറകുകൾ മുളച്ചു, ഞാൻ പുതിയൊരു ജോലിയിലേക്ക് കടക്കുന്നു. എന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസുമായി ഞാനിന്നൊരു നിർമാതാവായിരിക്കുന്നു...അമല പോൾ പ്രൊഡക്ഷൻസ്..."നിർമാണ സംരംഭത്തെക്കുറിച്ച് അമല കുറിച്ചു.
അനൂപ്.എസ്.പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരവിന്ദ് സിങ്ങ് ആണ് ഛായാഗ്രഹണം. ലോകേഷ് എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു. അഭിലാഷ് പിള്ളയാണ് രചന. രഞ്ജിൻ രാജ് സംഗീതസംവിധാനം ചെയ്യുന്നു.
content highlights : Amala Paul turns Producer for thriller Cadaver motion poster out
Content Highlights: