സാമ്പത്തിക സഹായം വളരെ കുറവ്, മമ ധര്‍മ്മയ്ക്ക് ഇനിയും പണം വേണം- അലി അക്ബര്‍

മമധര്‍മയുടെ ബാനറില്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 1921 പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണത്തിന് ഇനിയും തുക ആവശ്യമാണെന്ന് അലി അക്ബര്‍. ഇതുവരെ ലഭിച്ചതിലേറെയും ചെറിയ തുകകളാണെന്നും വലിയ രീതിയിലുള്ള സഹായം വേണ്ടവിധത്തില്‍ ലഭിച്ചിട്ടില്ലെന്നും അലി അക്ബര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
സാധാരണ ജനങ്ങള്‍ നല്‍കിയ തുകയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കോടിക്കണക്കിനാളുകള്‍ സിനിമ കാണും. കോടിക്കണക്കിനാളുകള്‍ക്ക് വേണ്ടി ലക്ഷക്കണക്കിനാളുകള്‍ നിര്‍മിക്കുന്ന ഒരു സിനിമയാണിത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ പൂര്‍ത്തിയായി. ഇനി എഡിറ്റിങ് ജോലികളാണ് ബാക്കിയുള്ളത്. രണ്ടാമത്തെ ഷെഡ്യൂള്‍ തെരഞ്ഞെടുപ്പിന് ശേഷമേ ആരംഭിക്കൂ.
ശരീരം കൊണ്ടും മനസുകൊണ്ടും പൂര്‍ത്തീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സിനിമയായിരിക്കും പുഴ മുതല്‍ പുഴ വരെ. ചിത്രത്തില്‍ അഭിനയിച്ച തലൈവാസല്‍ വിജയ്, ജോയ് മാത്യു എന്നിവരും മറ്റുള്ളവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
മികച്ച പ്രതികരണമാണ് അഭിനേതാക്കളും നാട്ടുകാരും നല്‍കുന്നത്. നിരവധി പേര്‍ അവസരം ചോദിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും അവസരം നല്‍കാന്‍ കഴിയുന്നില്ലെന്നതാണ് വിഷമം- അലി അക്ബര്‍ പറഞ്ഞു.
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബര്‍ ചിത്രം തന്റെ ചിത്രവും പ്രഖ്യാപിച്ചത്. സിനിമക്കായി ഉദാരമായി സംഭാവന ചെയ്യാന്‍ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകന്‍ പലതവണ അഭ്യര്‍ഥിച്ചിരുന്നു. സിനിമയുടെ ചിത്രീകരണാവശ്യങ്ങള്‍ക്കായി തന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ 900 സ്‌ക്വയര്‍ ഫീറ്റ് ഫ്ളോറിന്റെ ചിത്രങ്ങളും തോക്ക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ചിത്രങ്ങളും അലി അക്ബര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു
Content Highlights: Ali Akbar requests for More Finacial Help, Mama Dharma, 1921 Puzha muthal Puzha Vare
Content Highlights: