പതിവ് തെറ്റിക്കാതെ അജിത്; പാലക്കാട്ടെ കുടുംബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, ഒപ്പം ശാലിനിയും മകനും

പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് സൂപ്പര്‍താരം അജിത് കുമാറും ഭാര്യ ശാലിനിയും മകന്‍ ആദ്വികും. കഴിഞ്ഞ ദിവസം ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. അജിത്തിന്റെ കുടുംബ ക്ഷേത്രമാണ് ഊട്ടുകുളങ്ങര ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്.
കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് അജിത് ദര്‍ശനത്തിനെത്തിയത്. ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ താരത്തിന്റെ നെഞ്ചില്‍ പതിച്ച ടാറ്റൂ ചര്‍ച്ചാ വിഷയമായി. ഊട്ടുകുളങ്ങര ക്ഷേത്രത്തിലെ ഭഗവതിയുടെ രൂപമാണ് അജിത് പതിച്ചിരിക്കുന്നത് എന്ന് ചില സാമൂഹികമാധ്യമ ഉപയോക്താക്കള്‍ അവകാശപ്പെട്ടു.
പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. നേരത്തേയും പലതവണ താരം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയും വഴിപാടുകള്‍ നേരുകയും ചെയ്തിട്ടുണ്ട്. അജിത്തിന്റെ പിതാവ് പി. സുബ്രഹ്‌മണ്യന്‍ പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ്.
Content Highlights: Superstar Ajith, Shalini, and son Aadvik visited the Oottukulangara Bhagavathi Temple in Palakkad. Photos of their darshan are viral online