ലൂസിഫറിന്റെ റീമേക്കിന് ശേഷം അജിത്ത് ചിത്രം തെലുങ്കിലൊരുക്കി ചിരഞ്ജീവി; 'ഭോലാ ശങ്കർ' ടീസർ

ടീസറിൽ നിന്നും | PHOTO: SCREEN GRAB
ടീസറിൽ നിന്നും | PHOTO: SCREEN GRAB

ചിരഞ്ജീവി നായകനായെത്തുന്ന ഭോലാ ശങ്കറിന്റെ ടീസർ പുറത്തിറങ്ങി. അജിത് നായകനായെത്തിയ സൂപ്പർഹിറ്റ് തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേയ്ക്കാണ് ഭോലാ ശങ്കർ. മെഹർ രമേഷാണ് ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

തമന്നയാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. കീർത്തി സുരേഷ് സഹോദരിയായും വേഷമിടുന്നു. ഡൂഡ്‍ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. രഘു ബാബു, റാവു രമേശ്, മുരളി ശർമ, വെണ്ണല കിഷോർ, തുളസി, പ്ര​ഗതി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

രാമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിർമിക്കുന്നത്. അജിത് ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹർ രമേഷ്. ചിത്രം ഓ​ഗസ്റ്റ് 11-ന് തിയേറ്ററുകളിലെത്തും. 

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ​ഗോഡ്ഫാദർ ഈയടുത്ത് റിലീസ് ആയിരുന്നു. 
മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്തത്. 
 

Content Highlights: ajith movie vethalam remake bholaa shankar teaser released chiranjeevi movie