റൈഡറായി അദിതി രവി, തകർപ്പൻ സെക്കൻഡ് ലുക്ക് പോസ്റ്ററുമായി ഖജുരാഹോ ഡ്രീംസ്

ഖജുരാഹോ ഡ്രീംസ് സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ
ഖജുരാഹോ ഡ്രീംസ് സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ

യാത്രകളെ ഇഷ്ടപ്പെടുന്നവർ നെഞ്ചോട് ചേർത്ത പടമായിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ ചാർളി. ചിത്രത്തിൽ ചാർളി എന്ന കഥാപാത്രമായി തന്നെയാണ് ദുൽഖർ എത്തിയത്. റോഡ് മൂവി ആയി ഒരുങ്ങുന്ന ഖജുരാഹോ ഡ്രീംസിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അതിലും ചാർളി റഫറൻസ് ഉണ്ടായിരുന്നു. ടീസർ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സെക്കൻഡ് ലുക്ക് പോസ്റ്ററിൽ റൈഡറായി അദിതി രവിയേയും കാണാം. യാത്രയ്ക്കൊരുങ്ങി നിൽക്കുന്ന കൂട്ടുകാരുടെ സംഘമാണ് സെക്കൻഡ് ലുക്ക് പോസ്റ്ററിന്റെ ഹൈലൈറ്റ്.

അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ധ്രുവൻ, അദിതി രവി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ മനോജ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ഖജുരാഹോ ഡ്രീംസിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.  മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവർ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്. 

സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സൂപ്പർ ഹിറ്റ് ഗാനങ്ങളിലുടെ മലയാളികളുടെ ഹൃദയം കവർന്ന ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത്.  ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഹരിനാരായണന്റെതാണ് വരികൾ. കലാസംവിധാനം - മോഹൻ ദാസ്, മേക്കപ്പ് - കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ, സിൻജോ ഒറ്റത്തൈക്കൽ, പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ, പി.ആർ.ഒ - ആതിര ദിൽജിത്ത്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി.

Content Highlights: aditi ravi as bike rider, khajuraho dreams second look poster