അബുദാബിയിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നില്ല, ഒറ്റയ്ക്കായിരുന്നു എന്ന പേടിയുണ്ടായിരുന്നു -സ്വാസിക

#മൂവി ഡെസ്ക്
പ്രേം ജേക്കബും സ്വാസികയും | സ്ക്രീൻ​ഗ്രാബ്
പ്രേം ജേക്കബും സ്വാസികയും | സ്ക്രീൻ​ഗ്രാബ്

കൊച്ചി: വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് അകപ്പെട്ടത്. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ ഉൾപ്പെടെ ഇതിൽപ്പെടും. വ്യോമാക്രമണത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ അകപ്പെട്ട ഒരാളാണ് നടി സ്വാസിക. ഫെബ്രുവരി 28-ന് അബുദാബിയിൽനിന്ന് എത്തേണ്ട സ്വാസിക ബുധനാഴ്ചയാണ് നാട്ടിലെത്തിയത്.

വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്തുനിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ ഭയം ഉണ്ടായിരുന്നെന്ന് സ്വാസിക പ്രതികരിച്ചു. ഒറ്റയ്ക്കായിരുന്നു അബുദാബിക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നന്നായി പിന്തുണച്ചു. അവിടെനിന്ന് നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷം. ഒരുപാടുപേർ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു.

"ഞാൻ അബുദാബിയിലായിരുന്നു. 28-ാം തീയതിയാണ് യഥാർത്ഥത്തിൽ നാട്ടിലെത്തേണ്ടിയിരുന്നത്. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല." സ്വാസിക പറഞ്ഞു. ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും എല്ലാം നിയന്ത്രണ വിധേയമായിരുന്നെന്നും നടിയുടെ ഭർത്താവ് പ്രേം ജേക്കബ് പ്രതികരിച്ചു.

Content Highlights: Actress Swasika was stranded in Abu Dhabi due to flight cancellations following regional attacks., She was traveling alone, which caused some initial fear., Swasika confirmed she did not face any dire situations and her basic needs were met., She has now safely returned to her home country.