'നിനക്ക് 19 തികഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ല', മകള്‍ക്ക് ആശംസ നേര്‍ന്ന് പ്രവീണ

മകൾക്ക് ജന്മദിനാശംസകൾ നേർന്ന് പ്രവീണ. മകൾ ഗൗരിയ്ക്ക് 19 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറയുകയാണ് നടി. കാലത്തെ പിടിച്ചുനിർത്താനായെങ്കിൽ എന്നും മകൾ തന്റെ കുഞ്ഞായിരുന്നേനെ എന്നും പ്രവീണ പറയുന്നു.
'ഹാപ്പി ബർത്ത്ഡേ... നിനക്ക് 19 തികഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ല. എത്ര പെട്ടെന്നാണ് കാലം പോകുന്നത്.. പാഞ്ഞുപോകുന്ന കാലത്തെ പിടിച്ചുനിർത്താൻ സാധിക്കുമായിരുന്നുവെങ്കിൽ എന്നും നീയെന്റെ കുഞ്ഞായിരുന്നേനേ..' എന്നായിരുന്നു പ്രവീണയുടെ പോസ്റ്റ്.
2000ലാണ് പ്രമോദ്കുമാറുമായുള്ള പ്രവീണയുടെ വിവാഹം. ഏകമകളാണ് ഗൗരി. ബംഗളൂരുവിൽ വിദ്യാർഥിനിയാണ്.
സുമേഷ് ആന്റ് രമേഷ് ആണ് പ്രവീണ ഒടുവിൽ അഭിനയിച്ച ചിത്രം.
Content Highlights :actress praveena instagram post wishing her daughter happy birthday pics viral
Content Highlights: