ജി ഫോർ ഗൗരി; മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ഭാമ

മകളുടെ ചിത്രം പങ്കുവെച്ച് നടി ഭാമ. മകൾ ഗൗരിയുടെ മുഖം നടി ആദ്യമായാണ് വെളിപ്പെടുത്തുന്നത്. നേരത്തെ മകളുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല.
ജി ഫോർ ഗൗരി എന്ന കുറിപ്പോടെയാണ് ചിത്രം. മകളുടെ നെറ്റിയിൽ ചുംബിക്കുന്നതായി ഫോട്ടോയിൽ കാണാം. വിജയദശമി ദിനത്തിലാണ് താരം ചിത്രം പങ്കുവെച്ചത്.
ചിത്രത്തിന് താഴെ കമന്റുമായി ആരാധകരെത്തി. ഗൗരിയെ കാണാൻ അമ്മയെപ്പോലെയുണ്ടെന്നുൾപ്പെടെയാണ് കമന്റുകൾ. വിനയ് ഫോർട്ട് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
2020-ൽ വിവാഹിതയായ ഭാമ, 2024 മേയിൽ തങ്ങൾ പിരിഞ്ഞ കാര്യം വെളിപ്പെടുത്തിയിരുന്നു. സിംഗിൾ മദറാകുന്നതുവരെ താൻ ഇത്രത്തോളം കരുത്തുള്ള വ്യക്തിയാണെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നുവെന്ന് ഭാമ കുറിച്ചു.
ലോഹിതദാസ് സംവിധാനം ചെയ്ത 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയിലെത്തിയത്. തമിഴിലും കന്നഡയിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 2018-നുശേഷം താരം സിനിമയിൽനിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. പിന്നീട് 'സുമതി വളവ്' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.
Content Highlights: Actress Bhama revealed her daughter Gauri's face for the first time on social media. She shared a heartwarming picture kissing Gauri on Vijayadashami with the caption 'G for Gauri'. Bhama had previously announced in May 2024 that she is living as a single mother after separating from her husband. The post received congratulatory comments from fans and fellow actors like Vinay Forrt. Bhama debuted through Lohithadas' 'Nivedyam' and made a comeback after a long hiatus with 'Sumathi Valavu'.