കൊച്ചിയിൽ ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

#മൂവീസ് ഡെസ്‌ക്
അതുല്യ ചന്ദ്ര | Photo: Instagram/ athulya chandra
അതുല്യ ചന്ദ്ര | Photo: Instagram/ athulya chandra

കൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ പ്രതികളാണ്.

'ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. മലയാളത്തിൽ ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Actress Athulya Chandra has been arrested by Kadavanthra police in Kochi over a doctor assault case. The incident took place on Monday when the doctor was summoned to an apartment and beaten up. Three people, including Athulya Chandra, have been arrested, while 12 people are named as accused in the case. Athulya Chandra is known for her role in the movie 'Dies Irae' and has acted in Malayalam films including 'Ganagandharvan' and 'Uyir'.