കടുത്ത പ്രമേഹം: നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ നീക്കം ചെയ്തു

ചെന്നൈ: കടുത്ത പ്രമേഹത്തെത്തുടർന്ന് നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആശുപത്രിയിൽ ചികിത്സ തുടരുകയാണ് അദ്ദേഹം.
പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനുംദിവസം ആശുപത്രിയിൽ തുടരുമെന്നും ഡി.എം.ഡി.കെ. വൃത്തങ്ങൾ അറിയിച്ചു.
അസുഖത്തെത്തുടർന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് 2021 മേയിൽ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Content Highlights: Actor Vijaykanth fine after surgery, Actor Vijaykanth amputate toes, Actor Vijaykanth Health