മാമുക്കോയക്ക് അരികിലെത്തി ഇന്നസെന്റിന്റെ കുടുംബം

ഇന്നസെന്റിന്റെ പേരക്കുട്ടി ഇന്നസെന്റും മകന്‍ സോണറ്റും, ഇന്നസെന്റും മാമുക്കോയയും ഗജകേസരി യോഗം എന്ന ചിത്രത്തില്‍
ഇന്നസെന്റിന്റെ പേരക്കുട്ടി ഇന്നസെന്റും മകന്‍ സോണറ്റും, ഇന്നസെന്റും മാമുക്കോയയും ഗജകേസരി യോഗം എന്ന ചിത്രത്തില്‍

ബേപ്പൂര്‍: നടന്‍ മാമുക്കോയക്ക് പ്രണാമമര്‍പ്പിക്കാന്‍ ഇന്നസെന്റിന്റെ മകന്‍ സോണറ്റ് ഇന്നസെന്റും കൊച്ചുമകന്‍ ഇന്നസെന്റും അരക്കിണറിലെ അല്‍സുമാസിലെത്തി.

മാമുക്കോയയോടൊപ്പം വ്യക്തിപരമായും അല്ലാതെയും ബന്ധമുണ്ടായിരുന്നു ഇന്നസെന്റിന്. ഒരുമാസത്തെ ഇടവേളയിലാണ് ഇരുവരും ലോകത്തോട് വിടപറഞ്ഞത്. അഭ്രപാളികളില്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത് അനശ്വരമായ കഥാപാത്രങ്ങളെയായിരുന്നു. കുടുംബാംഗങ്ങളെക്കണ്ട് അനുശോചനം അറിയിച്ചാണ് ഇരുവരും മടങ്ങിയത്.

Content Highlights: Actor mamukkoya death, late actor innocent family visits mamukkoya's family