നരച്ച വിഗ്ഗും കണ്ണടയും; ഇരട്ടിപ്രായക്കാരന്റെ വേഷത്തിലെത്തിയ ആദ്യസിനിമ

കുണ്ടറ ജോണി|ഫോട്ടോ: വിവേക് ആർ നായർ / മാതൃഭൂമി
കുണ്ടറ ജോണി|ഫോട്ടോ: വിവേക് ആർ നായർ / മാതൃഭൂമി

ഇരട്ടി പ്രായത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് കുണ്ടറ ജോണി സിനിമാരംഗത്തേക്ക് എത്തുന്നത്. ബിരുദം കഴിഞ്ഞ് പാരലൽ കോളജിൽ അധ്യാപകനായും സെയിൽസ് എക്സിക്യുട്ടീവായുമൊക്കെ ജോലിനോക്കുമ്പോഴാണ് കൂട്ടുകാരന്റെ അച്ഛൻ നിത്യവസന്തം എന്ന സിനിമ നിർമിച്ചത്.

ശശികുമാർ ആയിരുന്നു സംവിധാനം. അഭിനയിക്കാൻ താത്‌പര്യമുണ്ടെന്ന് അവരെ അറിയിച്ചപ്പോൾ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായിരുന്നു. എങ്കിലും മദ്രാസിലെത്താൻ പറഞ്ഞു.

ജോലിക്കായി വരുന്ന നായകൻ വിൻസെന്റിനെ ഇന്റർവ്യൂ ചെയ്യുന്ന കമ്പനി മാനേജിങ് ഡയറക്ടറുടെ വേഷമാണ് ചെയ്തത്. 55-കാരനായി നരച്ച വിഗ്ഗും കണ്ണടയുമൊക്കെ വെച്ചാണ് അഭിനയിച്ചത്. അടുത്തദിവസംതന്നെ കഴുകൻ എന്ന സിനിമയിൽ ജയനുമായി ഏറ്റുമുട്ടുന്ന ഒരു സീൻ ചെയ്യാനും അവസരം കിട്ടി. പിന്നീട് ഐ.വി.ശശിയെ പരിചയപ്പെട്ടതോടെ കരിമ്പനയിൽ അഭിനയിക്കാൻ കഴിഞ്ഞു. കിരീടത്തിലെ പരമേശ്വരന്റെ വേഷം ചെയ്തശേഷം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അവസരം കിട്ടി.

Content Highlights: actor kundara johny passed away kundara johny cinema career