ദർശൻ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; തള്ളി ജയിൽ അധികൃതർ, പ്രതികരണവുമായി ഭാര്യ

#Movies Desk
ദർശൻ, പവിത്ര ​ഗൗഡ
ദർശൻ, പവിത്ര ​ഗൗഡ

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി അഭ്യൂഹം. ഞായറാഴ്ച രാത്രിയിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. ദർശന് ജയിലിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ജയിൽ ഡി.ജി.പി. അലോക് കുമാർ അറിയിച്ചു. ഇതേസമയം, ദർശൻ അതീവനിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

രേണുകാസ്വാമി കൊലക്കേസിൽ രണ്ടാംപ്രതിയായ ദർശൻ ജാമ്യംതേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഹർജി കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ പുരോഗതി അറിയാൻ ഒരുവർഷംകൂടി കാത്തിരിക്കാനായിരുന്നു കോടതിയുടെ നിർദേശം. അടുത്ത ഒരുവർഷം ജാമ്യംലഭിക്കില്ലെന്ന് വ്യക്തമായതോടെ ദർശൻ കടുത്ത നിരാശയിലാണെന്നാണ് വിവരം.

ദർശന്റെ സുഹൃത്തും നടിയുമായ പവിത്രഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നാണ് രേണുക സ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് 2024 ജൂണിൽ അറസ്റ്റിലായ ദർശനും മറ്റ് പ്രതികൾക്കും പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും കഴിഞ്ഞവർഷം ഓഗസ്റ്റിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.

Content Highlights: Prison authorities officially denied rumors of Darshan's suicide attempt. DGP Alok Kumar confirmed Darshan is healthy and stable in prison. Supreme Court denied bail, extending his stay for another year. Wife Vijayalakshmi confirmed Darshan is experiencing severe mental distress