‘ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ല!’ മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കൊപ്പം സമയം ചെലവിട്ട് വിക്രം

മൂന്നാർ: തലയാർ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിയും പാടിയും മൂന്നാർ സന്ദർശനം ആഘോഷമാക്കി നടൻ വിക്രം. തേയിലത്തോട്ടത്തിലൂടെ നടക്കുന്നതിനിടെയാണ് വിക്രം തോട്ടം തൊഴിലാളികളോടൊപ്പം സമയം ചിലവിട്ടത്. 'ഒരു നടത്തത്തിന് പോയി, ഒരുപാട് ഓർമകളുമായി തിരിച്ചുവന്നു' എന്ന അടിക്കുറിപ്പോടെ വിക്രം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
തൊഴിലാളികൾ വിക്രമിനെ കണ്ടതോടെ അരികിലേക്ക് ഓടിയെത്തി. കൂടെ ഫോട്ടോ എടുത്തോട്ടെ എന്ന് തൊഴിലാളികൾ ചോദിക്കുമ്പോൾ 'ഫോട്ടോ ഒന്നും എടുക്കാന് പറ്റില്ല' എന്ന് തമാശരൂപേണ പറഞ്ഞ ശേഷം എല്ലാവരുടെയുമൊപ്പം ഫോട്ടോയെടുത്തു.
അന്യൻ സിനിമ ഒത്തിരി ഇഷ്ടമായെന്നും തൊഴിലാളികൾ വിക്രമിനോട് പറയുന്നുണ്ട്. തുടർന്ന് അന്യൻ സിനിമയിലെ അണ്ടൻക്കാക്ക കൊണ്ടക്കാരി എന്ന ഗാനം തൊഴിലാളികളും വിക്രമവും ചേര്ന്ന് പാടുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. വിക്രമിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. മേഖലയിലെ തൊഴിലാളികൾക്കും കുട്ടികൾക്കും ഒപ്പം ഫോട്ടോയെടുത്താണ് വിക്രം മടങ്ങിയത്.
Content Highlights: Popular Tamil actor Chiyaan Vikram shared a heartwarming video from his Munnar trip where he is seen singing the iconic 'Anniyan' song and capturing memories with tea plantation workers at Talayar Estate.