ചിത്രീകരണത്തിനിടെ കാൽമുട്ടിന് വേദന; നടൻ ചിരഞ്‍ജീവിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

തെലുങ്ക് നടൻ ചിരഞ്‍ജീവിക്ക് കാല്‍മുട്ടിന് സര്‍ജറി. ഡൽഹിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാകും ഹൈദരാബാദിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് ചിത്രീകരണത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ നടന് ശസ്‍ത്രക്രിയ നിര്‍ദ്ദേശിച്ചത്.
വിദേശത്തെ ചിത്രീകരണത്തിനിടെ ചിരഞ്ജീവിക്ക് കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നു എന്ന് ഭോലാ ശങ്കറിന്റെ പ്രമോഷനിടെ തമന്ന പറഞ്ഞിരുന്നു. താരത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആരാധകർ പറയുന്നു. ഭോലാ ശങ്കർ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
തമന്ന നായികയായെത്തിയ 'ഭോല ശങ്കര്‍' വന്‍പരാജയത്തിലേക്ക് നീങ്ങുകയാണ്. ഓഗസ്റ്റ് 11-ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 16.5 കോടിയാണ് വരുമാനം നേടിയത്. ശനിയാഴ്ച വരുമാനം 70% ഇടിഞ്ഞു. ആഗസ്റ്റ് 15-ന് അവധിദിനം ആയിരുന്നിട്ടുകൂടി ആദ്യദിനത്തേക്കാള്‍ വരുമാനം 90% കുറഞ്ഞു. ആകെ 23 കോടിയാണ് 'ഭോല ശങ്കര്‍' നാല് ദിവസങ്ങള്‍ കൊണ്ട് നേടിയത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരിക്കുകയാണ് 'ഭോല ശങ്കര്‍'.
അജിത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേയ്ക്കാണ് ചിരഞ്ജീവിയുടെ 'ഭോല ശങ്കര്‍.' മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രജനികാന്ത് നായകനായ ജയിലറാണ് ചിരഞ്ജീവി ചിത്രത്തിന് വെല്ലുവിളി ഉയർത്തുന്നത്.
Content Highlights: actor chiranjeevi undergoes knee surgery says report