നാനേ വരുവേൻ കേരളത്തിലെത്തിക്കുക ആശിർവാദ്

നാനേ വരുവേൻ സിനിമയുടെ പോസ്റ്റർ, ആന്റണി പെരുമ്പാവൂർ | ഫോട്ടോ: www.instagram.com/selvaraghavan/, വി.പി പ്രവീൺകുമാർ \ മാതൃഭൂമി
നാനേ വരുവേൻ സിനിമയുടെ പോസ്റ്റർ, ആന്റണി പെരുമ്പാവൂർ | ഫോട്ടോ: www.instagram.com/selvaraghavan/, വി.പി പ്രവീൺകുമാർ \ മാതൃഭൂമി

ധനുഷിനെ നായകനാക്കി സഹോ​ദരനും സംവിധായകനുമായ സെൽവരാഘവൻ ഒരുക്കുന്ന 'നാനേ വരുവേനി'ന്റെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസിന്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

'ഏറെ അഭിമാനത്തോടെ ധനുഷിന്റെ നാനേ വരുവേന്‍ കേരളത്തിലെത്തിക്കുന്നു' എന്നാണ് ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിത്രം ഈ മാസം തന്നെ തിയേറ്ററിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സെൽവരാഘവനും ധനുഷും ഒന്നിക്കുന്നത്. ഇന്ദുജ രവിചന്ദ്രൻ, എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. യുവൻ ശങ്കർ രാജ ഈണമിട്ട ​ഗാനങ്ങളിൽ ഒന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു

അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. ദിലീപ് സുബ്ബരായനും സ്റ്റൺ ശിവയും ചേർന്നാണ് സംഘട്ടനസംവിധാനം. ഭുവൻ ശ്രീനിവാസനാണ് എഡിറ്റിങ്. വി കിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണുവാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Naane Varuven Kerala Release by Aashirvad Cinemas, Dhanush and Selvaraghavan