ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ

#മൂവി ഡെസ്ക്
ആട് 3 പോസ്റ്റർ | Photo: Instagram
ആട് 3 പോസ്റ്റർ | Photo: Instagram

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി. മാർച്ച് പത്തൊമ്പത് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി-ഹ്യൂമർ-ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം റംസാൻ റിലീസായാണ് എത്തുന്നത്.

ഷാജി പാപ്പനും സംഘവും ഇക്കുറി നേരിടുന്ന പ്രശ്നങ്ങളെന്താണന്നുള്ളതാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സംഘർഷഭരിതമായ സ്ഥിതിവിശേഷം തന്നെയാണ് ഇവർ നേരിടുന്നതെന്ന് പോസ്റ്റർ വ്യക്തമാക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് നിർമാണം.

ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യക്കു പുറമേ വിനായകൻ. സൈജു കുറുപ്പ്, സണ്ണി വെയ്ൻ. ധർമ്മജൻ ബോൾഗാട്ടി, ഇന്ദ്രൻസ് , അജു വർഗീസ്, വിജയ്ബാബു, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധി കൊപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ, ഹോളിവുഡ് താരം ലാറ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം -അനീസ് നാടോടി. മേക്കപ്പ് - റോണക്സ് സേവ്യർ - കോസ്റ്റ്യും ഡിസൈൻ- സ്റ്റെഫി സേവ്യർ. സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ -കൊളിൻസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ. PRO-വാഴൂർ ജോസ്

Content Highlights: Aadu 3 new poster released! Shaji Pappan and his team gear up for more action. Get ready for the fantasy-humor-action film releasing March 19th for Ramadan. Don`t miss it!