ഒറ്റ മണിക്കൂറിൽ ബുക്ക് ചെയ്തത് 23,000-ത്തോളം ടിക്കറ്റുകൾ; ബോക്‌സ് ഓഫീസിൽ ഷാജി പാപ്പന്റെ കുതിപ്പ്

#Entertainment Desk
ആട് 3 പോസ്റ്ററുകൾ
ആട് 3 പോസ്റ്ററുകൾ

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിച്ച് മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത 'ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്'. ആദ്യ ഷോ കഴിഞ്ഞപ്പപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്. മണിക്കൂറിൽ 20,000-ത്തിന് മുകളിൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റു പോകുന്ന നാലാമത്തെ മലയാള ചിത്രം എന്ന നേട്ടമാണ് ആട് 3 സ്വന്തമാക്കിയത്. 23,000-ത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈഷോയിലൂടെ ഈ ചിത്രത്തിന്റേതായി വിറ്റു പോയത്. എമ്പുരാൻ, തുടരും, ലോക എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ.

ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡായി തുടരുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കേരളാ ഓപ്പണിങ്, ആഗോള ഓപ്പണിങ് എന്നിവ നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികളും ആട് ഫ്രാൻഞ്ചൈസിന്റെ ആരാധകരും ചിത്രത്തെ വരവേൽക്കുന്നത്. പ്രതീക്ഷിച്ചതിനും അപ്പുറം നിൽക്കുന്ന അമ്പരപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് ചിത്രം നൽകുന്നത് എന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. ആദ്യാവസാനം നിറയുന്ന ചിരിക്കൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റി.

നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് കേരളത്തിൽ എക്‌സ്ട്രാ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് 'ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്'.

ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് സമ്മാനിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം യുവാക്കൾക്കും കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരു പക്കാ അവധിക്കാല വിരുന്ന് ആണ് തീയേറ്ററുകളിൽ ഒരുക്കിയിരിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തിയ ഈ മൂന്നാം ഭാഗം പ്രേക്ഷകർക്ക് നൽകിയത് അവർ പ്രതീക്ഷിച്ചതിലും വലിയ സിനിമാനുഭവമാണ്.

പാട്ടും നൃത്തവും ചിരിയും ആക്ഷനും ഫാന്റസിയും എല്ലാം കോർത്തിണക്കി വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്‌മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്‌സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: The much-awaited third installment of the 'Aadu' franchise, Aadu 3 Part 1: One Last Ride, has witnessed an unprecedented surge in ticket bookings. Selling approximately 23,000 tickets per hour on BookMyShow, it has become the fourth Malayalam film to cross the 20k hourly mark, joining the ranks of L2: Empuraan, Thudarum, and Loka. The film, a blend of comedy and fantasy, is set to break all previous opening records for actor Jayasurya.