ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; ജയരാജ് ജൂറി ചെയർമാൻ, മത്സരത്തിന് ഭ്രമയുഗവും

#Movie Desk
ആസിഫ് അലി, മമ്മൂട്ടി, ജൂറി ചെയർമാൻ ജയരാജ് | ഫോട്ടോ: Facebook, ജി. ശിവപ്രസാദ്\ മാതൃഭൂമി
ആസിഫ് അലി, മമ്മൂട്ടി, ജൂറി ചെയർമാൻ ജയരാജ് | ഫോട്ടോ: Facebook, ജി. ശിവപ്രസാദ്\ മാതൃഭൂമി

കോട്ടയം: 72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌. അദ്ദേഹം ഉൾപ്പെടെ വ്യാഴാഴ്ചയോടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം പൂർത്തിയാക്കി. വെള്ളിയാഴ്ച പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

2012-യിലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി ജയരാജ്‌ പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് കേരളത്തിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, പ്രിയദർശൻ എന്നിവർ സെൻട്രൽ പാനൽ ജൂറി ചെയർമാൻ മാരായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാന്ധം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ.

Content Highlights: Bringing immense pride to Mollywood, legendary filmmaker Jayaraj has been appointed as the Jury Chairman for the prestigious 72nd National Film Awards. The 11-member central panel wrapped up its final evaluations on Thursday, screening films censored in the year 2024, with major Malayalam blockbusters like Bramayugam, Manjummel Boys, and Kishkindha Kaandam leading the race for top honors.