68-ാമത് ഗ്രാമി പുരസ്‌കാരങ്ങൾ; തിളങ്ങി ദലൈലാമ, സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരത്തിളക്കം

#Movie Desk
സ്റ്റീവൻ സ്പീൽബർ​ഗ്, ദലൈലാമ | Photo: AP, PTI
സ്റ്റീവൻ സ്പീൽബർ​ഗ്, ദലൈലാമ | Photo: AP, PTI

68-ാമത് ഗ്രാമി പുരസ്കാരങ്ങളിൽ ടിബറ്റൻ ആത്മീയ ഗുരു ദലൈലാമയ്ക്കും അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരം. മികച്ച ഓഡിയോ ബുക്ക്, നരേഷൻ, സ്റ്റോറി ടെല്ലിങ്ങ് ആൻഡ് റെക്കോഡിങ്ങ് എന്നീ പുരസ്കാരങ്ങളാണ് ദലൈലാമ നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ഗ്രാമി പുരസ്കാരമാണിത്.

'മ്യൂസിക് ഫോർ ജോൺ വില്യംസ്' മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെയാണ് സ്റ്റീവൻ സ്പീൽബർഗ് തന്റെ ആദ്യ ഗ്രാമി അവാർഡ് നേടിയത്. ഇതോടെ, എമ്മി, ഗ്രാമി, ടോണി, ഓസ്കർ എന്നീ പുരസ്കാരങ്ങൾ നേടിയ കലാകാരനായി സ്പിൽബർഗ് മാറി.

ലോസ് ആഞ്ജലീസിലെ ക്രിപ്‌റ്റോ ഡോട്ട്‌കോം അരീനയായിരുന്നു ഗ്രാമിയുടെ പുരസ്‌കാര വേദി. 100 വിഭാഗങ്ങളിലായാണ് ഇത്തവണ ഗ്രാമി പുരസ്‌കാര മത്സരം നടന്നത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവയായിരുന്നു അവതാരകൻ. തുടർച്ചയായി ആറാം തവണയാണ് ട്രെവർ ഗ്രാമിയുടെ അവതാരകനാകുന്നത്.

Content Highlights: At the 68th Grammy Awards, Tibetan spiritual leader the Dalai Lama won his first Grammy for Best Audio Book, Narration, Storytelling and Recording.