അത്തം പൂത്തിറങ്ങി, ശ്രദ്ധേയമായി തൈതാര സംഗീത ആൽബം

ഗൃഹാതുരതയുണർത്തുന്ന ഓണ ഓർമകളുമായി ഒരു മലയാള ആൽബം ശ്രദ്ധ നേടുന്നു. മേഘ്നാ ലാൽ, സലീഷ് ശ്യാം എന്നിവർ ആലപിച്ച തൈതാര എന്ന ഗാനമാണ് ആസ്വാദകമനം കീഴടക്കുന്നത്.
മാണിക്യച്ചെമ്പഴുക്കയിലെ ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ് ഈ ഗാനം. പ്രവീർ കുമാർ ദേവ് ആണ് ഗാനത്തിന് പുതിയ ഭാവം നൽകിയത്. ഷിമിൽ ആരോ ഫിലിംസിന്റേതാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും. ആൾ ഫോർ വൺ ആണ് നൃത്ത സംവിധാനം.
ലാലാ ബാൻഡിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.
Content Highlights: Theythara Onam Folk Version Malayalam Album Song by Meghna Lal