'വീരാട്ടം മിഴിയിലിരവിൽ'... മധു ബാലകൃഷ്ണന്റെ ആലാപനം, 'സ്വച്ഛന്ദമൃത്യു'വിലെ വീഡിയോ ഗാനം പുറത്ത്

.
.

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന  "സ്വച്ഛന്ദമൃത്യു " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം പുറത്തിറക്കി. "വീരാട്ടം മിഴിയിലിരവിൽ..." എന്നാരംഭിക്കുന്ന ഗാനം മധു ബാലകൃഷ്ണനാണ് ആലപിച്ചത്. സഹീറ നസീർ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് നിഖിൽ സോമൻ ആണ്. 

ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ശ്യാംകുമാർ. സുധിന്‍ലാൽ, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണം ഒരുക്കിയത്. 

ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ഷിനോ ഷാബി.
പ്രൊഡക്ഷൻ കൺട്രോളർ-ദീപു എസ് കുമാർ, കല-സാബു എം രാമൻ, മേക്കപ്പ്-അശ്വതി, വസ്ത്രാലങ്കാരം-വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ്-ശ്യാം ജിത്തു, ഡിസൈൻ-സൂരജ് സുരൻ, പിആർഒ-എ.എസ്. ദിനേശ്.

Content Highlights: Swachantha mrithyu malayalam movie video song released