എസ് പി ബിയുടെ നില ഭേദപ്പെട്ടുവരുന്നുവെന്ന് മകന്‍ ചരണ്‍

-
-

കോവിഡ് രോഗബാധിതനായി കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി എസ് പി ബി ചരൺ. അദ്ദേഹം ആളുകളെ തിരിച്ചറിയാൻ തുടങ്ങിയതായും ഏവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും ചരൺ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.

ചെന്നൈ എം ജി എം ഹെൽത്ത്കെയർ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്. ആഗസ്റ്റ് 5ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കോവിഡ് ബാധിതനാണ്. ആരോഗ്യനിലയിൽ
നേരിയ പുരോഗതി കാണിച്ചിരുന്നുവെങ്കിലും വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴും കഴിയുന്നതെന്ന് മകനും ഗായകനുമായ എസ് പി ബി ചരൺ അറിയിച്ചിരുന്നു.

Content Highlights :sp balasubramanyam health update by spb charan video covid 19

Content Highlights: