കുഞ്ഞുങ്ങള്‍ വളരെ ക്യൂട്ട് ആണ്, എന്നാൽ ഇന്റര്‍നെറ്റിലുള്ള ചിലർ അങ്ങനെയല്ല; ജ്യോത്സ്‌ന

-
-

കുട്ടികളുടെ ടിക് ടോക് വീഡിയോകള്‍ കാണുന്നതും സോഷ്യല്‍മീഡിയില്‍ പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കൗതുകകരമായി തോന്നാമെങ്കിലും അത് അത്ര നല്ല കാര്യമായി തോന്നുന്നില്ലെന്നു തുറന്നടിച്ച് ഗായിക ജ്യോത്സ്‌ന. ഇന്റര്‍നെറ്റില്‍  കുട്ടികളോട് ലൈംഗികാസക്തിയുള്ളവർ ഉണ്ടെന്നും ഒരു അമ്മയെന്ന നിലയിലാണ് താനിത് പറയുന്നതെന്നും ജ്യോത്സ്‌ന കുറിക്കുന്നു. സോഷ്യല്‍മീഡിയയില്‍ അടുത്തിടെയായി വൈറലായിക്കൊണ്ടിരിക്കുന്ന ചെറിയ കുഞ്ഞുങ്ങളുടെ ടിക് ടോക് വീഡിയോകളെക്കുറിച്ചാണ് ജ്യോത്സ്‌ന പ്രതികരിക്കുന്നത്.

ജ്യോത്സ്‌നയുടെ വാക്കുകള്‍

'ഞാന്‍ സാധാരണ അഭിപ്രായങ്ങളുമായി വരാറില്ല. പക്ഷേ ഒരമ്മയെന്ന നിലയില്‍ ഇതെന്നെ വല്ലാതെ അലട്ടുന്നു. നമ്മള്‍ ഇതേക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ? എനിക്ക് അത്ഭുതം തോന്നുന്നു. കുട്ടികള്‍ കുട്ടികളായിരിക്കട്ടെ. 

ചെറിയ കുട്ടികളുടെ ടിക് ടോക് വീഡിയോകള്‍ ധാരാളമായി കാണുന്നുണ്ട്. അതെ, ചിലത് വളരെ ക്യൂട്ട് ആണ്. ചിലതില്‍ അവരുടെ പ്രായത്തെ തോല്‍പ്പിക്കുന്ന മുഖഭാവങ്ങളും വികാരങ്ങളുമെല്ലാം കാണുന്നു.. ഗൗരവത്തോടെ തന്നെ പറയട്ടെ. അത് ക്യൂട്ട് അല്ല. നല്ലതുമല്ല. ഇപ്പോള്‍ ഇന്റര്‍നെറ്റിൽ നിറയെ കുട്ടികളോട് ലൈംഗികാസക്തിയുള്ളവരുമുണുണ്ട്. അതു നമ്മള്‍ മറക്കരുത്. കുട്ടികള്‍ കുട്ടികളായി തന്നെ ഇരിക്കട്ടെ.'- ജ്യോത്സന കുറിച്ചു.


Content Highlights : singer jyotsna against viral tik tok videos of children in social media

Content Highlights: