സെെജു കുറുപ്പിന്റെ 'പാപ്പച്ചൻ ഒളിവിലാണ്' ചിത്രത്തിലെ ആനിമേഷൻ ഗാനം പുറത്ത്

​ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB
​ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB

'ജാനകി ജാനേ'യ്ക്ക് ശേഷം സെെജു കുറുപ്പ് നായക വേഷത്തിലെത്തുന്ന 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിലെ പുതിയ ആനിമേഷൻ ​ഗാനം പുറത്തിറങ്ങി. സിന്‍റോ സണ്ണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നാടൻ വേഷത്തിൽ സൈജു കുറുപ്പ് വീണ്ടുമെത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

'പാപ്പച്ചാ പാപ്പച്ചാ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ സം​ഗീതം ഔസേപ്പച്ചന്റേതാണ്. റിച്ചുക്കുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്, സാ​ഗരിക, സെെജു കുറുപ്പ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സിന്‍റോ സണ്ണിയുടേതാണ് വരികൾ.

തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഇതുവരെ റിലീസായ പോസ്റ്ററുകളും ടീസറും പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കോമഡി എന്റർടെയിനറായിരിക്കും ചിത്രമെന്ന സൂചനകളാണ് പോസ്റ്ററുകളിൽ നിന്ന് ലഭിക്കുന്നത്. 

സ്രിന്ദയും ദര്‍ശനയുമാണ് ചിത്രത്തിലെ നായികമാര്‍. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ. കോസ്റ്റ്യൂം ഡിസൈൻ -സുജിത് മട്ടന്നൂർ, മേക്കപ്പ് -മനോജ് & കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രശാന്ത് നാരായണൻ. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.  പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് -അജീഷ് സുഗതൻ, മാര്‍ക്കറ്റിങ് -സ്നേക്ക്പ്ലാന്‍റ്.

Content Highlights: saiju kurup in pappachan olivilanu animated video released