ബോളിവുഡിന് പിന്നാലെ തമിഴിലും തിളങ്ങാനൊരുങ്ങി പ്രാർഥന ഇന്ദ്രജിത്ത്

Poornima, Prarthana
Poornima, Prarthana

തമിഴ് പിന്നണി ​ഗാനരം​ഗത്ത് ശബ്ദമാവാനൊരുങ്ങി താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന ഇന്ദ്രജിത്. തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറി നിർമിക്കുന്ന ചിത്രത്തിലാണ് പ്രാർഥന പാടുന്നതെന്നാണ് സൂചന. യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെ‍ പ്രാർത്ഥന ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ​ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ​'രേ ബാവ്‍രേ' എന്ന് തുടങ്ങുന്ന ​ഗാനമാണ് ​ഗോവിന്ദിനൊപ്പം ചേർന്നാണ് പ്രാർഥന ആലപിച്ചത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ.

മഞ്ജു വാര്യർ നായികയായെത്തിയ മോഹൻലാൽ എന്ന ചിത്രത്തിൽ 'ലാലേട്ടാ' എന്ന ഗാനം പാടിയാണ് പ്രാർത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. തുടർന്ന് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന ​ഗാനം ആലപിച്ചു.

Content Highlights : Prarthana Indrajith Debut In Tamil Film Music Industry Vishal Film Factory Yuvan Shankar Raja

Content Highlights: