'പത്ത് ഞൊറിയിട്ട' ഗാനവുമായി കൈലാസ്; ഡിയർ വാപ്പിയിലെ ആദ്യ ഗാനം

പ്രേക്ഷകമനം കവർന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ഡിയർ വാപ്പിയിലെ പത്ത് ഞൊറി വീഡിയോ സോങ്ങ് പുറത്തിറങ്ങി. ലാൽ തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണൻ, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഷാൻ തുളസീധരനാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൈലാസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്‌ദൂട്ടിയാണ്. ഒരു തുന്നൽക്കാരനായിട്ടാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. മണിയൻ പിള്ള രാജു, ജഗദീഷ്, നിർമൽ പാലാഴി, സുനിൽ സുഖധ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ, രാകേഷ്, മധു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.
കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ലിജോ പോൾ ചിത്രസംയോജനവും, എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും നിർവഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്.
പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ - നജീർ നാസിം, സ്റ്റിൽസ് - രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ - സക്കീർ ഹുസൈൻ, മനീഷ് കെ തോപ്പിൽ, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് - അമീർ അഷ്‌റഫ്, സുഖിൽ സാൻ, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി.ആർ.ഒ - ആതിര ദിൽജിത്ത്.
Content Highlights: pathu njori from dear vaappi movie out, lal and anagha narayanan