വന്ദേമാതരം പാകിസ്താൻ സിന്ദാബാദാക്കി; ഇന്ത്യയുടെ പാട്ട് പാകിസ്താൻ അടിച്ചുമാറ്റിയതെങ്ങനെ?

ഇന്ത്യയുടെ പാട്ടും ഒരിക്കൽ അടിച്ചുമാറ്റിയിട്ടുണ്ട് പാകിസ്താൻ. അടിച്ചുമാറ്റുക മാത്രമല്ല സ്വന്തം ദേശഭക്തി അതിൽ വിദഗ്ദമായി വിളക്കിച്ചേർക്കുക കൂടി ചെയ്തു.
പാട്ടിന്റെ പല്ലവിയിൽ നിന്ന് ഹിന്ദുസ്ഥാനെ നിർദയം പടിയിറക്കിവിട്ടു ആദ്യം. പകരം പാകിസ്താനെ കുടിയിരുത്തി അവിടെ. പിന്നെ വന്ദേമാതരത്തിന്റെ സ്ഥാനത്ത് പാകിസ്താൻ സിന്ദാബാദ് എന്ന് എഴുതിച്ചേർത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പുതുതലമുറയുടെ ആത്മാഭിമാനമുണർത്താൻ വേണ്ടി കവി പ്രദീപും ഹേമന്ദ് കുമാറും ചേർന്ന് ആറു പതിറ്റാണ്ടിലേറെക്കാലം മുൻപ് സൃഷ്ടിച്ച ഗാനം അങ്ങനെ ഞൊടിയിടയിൽ പാകിസ്താന്റെ ദേശഭക്തിഗാനമായി വേഷം മാറുന്നു. 'അന്താരാഷ്ട്ര' തലത്തിലുള്ള ഒരു മോഷണക്കഥ.
Content Highlights: Discover the story of how a beloved Indian patriotic song copied and repurposed as a Pakistani song