നഞ്ചിയമ്മയുടെ ശബ്ദത്തിൽ സിഗ്നേച്ചറിലെ 'അട്ടപ്പാടി സോങ്ങ്'

സി​ഗ്നേച്ചറിലെ ​ഗാനരം​ഗത്തിൽ നഞ്ചിയമ്മ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
സി​ഗ്നേച്ചറിലെ ​ഗാനരം​ഗത്തിൽ നഞ്ചിയമ്മ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മ  "സിഗ്നേച്ചർ"  എന്ന ചിത്രത്തിനുവേണ്ടി പാടിയ 'അട്ടപ്പാടി സോങ്ങ് ' പുറത്തിറങ്ങി. നടൻ ദിലീപാണ് ​ഗാനം പുറത്തുവിട്ടത്. ഊരുമൂപ്പൻ തങ്കരാജ് മാഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്.

എറണാകുളത്ത് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ,  അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. 

നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചു. കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "സിഗ്നേച്ചർ"

ചിത്രം നവംബർ 18-ന് തീയറ്ററുകളിലെത്തും

Content Highlights: nanjiyamma song from signature malayalam movie, attappadi sing released by dileep