മിന്നൽ മുരളിക്ക് ശേഷം പ്രണയഗാനവുമായി ഗുരു സോമസുന്ദരം, നാലാംമുറയിലെ പുതിയ ഗാനമെത്തി

നാലാം മുറയിൽ ഗുരു സോമസുന്ദരവും ദിവ്യാ പിള്ളയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
നാലാം മുറയിൽ ഗുരു സോമസുന്ദരവും ദിവ്യാ പിള്ളയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ബിജു മേനോനും ​ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് നാലാം മുറ. ലക്കി സ്റ്റാർ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ സസ്പെൻസ് ഡ്രാമ ജോണറിൽപ്പെടുന്ന സിനിമയാണ്. അടുത്ത മാസം ചിത്രം തീയേറ്ററുകളിൽ എത്തും. 

ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നാലാം മുറയിലെ പുതിയ ​ഗാനം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ആ ഒരു നോട്ടം എന്ന ​ഗാനം ദേവിക ബാബുവാണ് ആലപിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരവും ദിവ്യാ പിള്ളയുമാണ് ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്, സംഗീതം കൈലാസ് മേനോൻ പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് പ റോൾ , പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കെറ്റിംഗ് എന്റർടൈൻമെന്റ് കോർണർ, പിആർഒ -ജിനു അനിൽകുമാർ.

Content Highlights: naalaam mura new song released, guru somasundaram and divya pillai, kailas menon